Connect with us

Kerala

സര്‍വകക്ഷി സംഘത്തില്‍ കണ്ണന്താനമില്ല; പ്രധാനമന്ത്രിക്ക് അതൃപ്തി

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തന്നെ കാണാനെത്തിയ സര്‍വകക്ഷി സംഘത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, മന്ത്രിമാര്‍ തുടങ്ങി കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എഎന്‍ രാധാകൃഷ്ണനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കേരളം ഉന്നയിച്ച ഒറ്റ ആവശ്യത്തിലും പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കാത്തതും ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ രാഷ്ട്രീയമായാണ് കണ്ടതെന്ന സൂചനയാണ് ലഭിക്കുന്നത്. കണ്ണന്താനം എവിടെയെന്ന് പ്രധാനമന്ത്രി തിരക്കിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പിന്നീട് പറഞ്ഞു. തന്നെ വിളിക്കാതിരുന്നത് ശരിയോ തെറ്റോയെന്ന് ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.