യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പുതിന്‍

Posted on: July 16, 2018 9:19 pm | Last updated: July 17, 2018 at 12:35 am
SHARE

ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ റഷ്യ ഇടപെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്വേഷണം വിഡ്ഢിത്തമാണ്. ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

ആഗോള സുരക്ഷ സംരക്ഷിക്കുന്നതില്‍ പ്രധാന ആണവ ശക്തികള്‍ എന്ന നിലയില്‍ റഷ്യക്കും യുഎസിനും ഉത്തരവാദിത്വമുണ്ട്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതില്‍ ആശങ്ക രേഖപ്പെടുത്തിയതായും പുടിന്‍ പറഞ്ഞു. ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here