ഉമ്മു അല്‍ ഖുവൈനില്‍ വന്‍ തീപ്പിടിത്തം

Posted on: July 14, 2018 3:33 pm | Last updated: July 14, 2018 at 3:33 pm

ദുബൈ: ഉമ്മു അല്‍ ഖുവൈനില്‍ ഉമ്മു അല്‍ തൂബ് വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറിയും നിരവധി കാരവനുകളും കത്തി നശിച്ചു. വ്യാഴം രാത്രിയാണ് തീപിടിത്തം.
ആളപായമില്ലെന്നു ഉമ്മു അല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ലെഫ്റ്റ്. കേണല്‍ ഡോ. സാലിം ഹമദ് ബിന്‍ ഹംദ അറിയിച്ചു.
ഷാര്‍ജയില്‍ നിന്നടക്കം അഗ്നിശമന സേന എത്തിയിരുന്നു. നഗരസഭ ഉദ്യോഗസ്ഥരും രംഗത്തെത്തി. തൊഴിലാളികള്‍ താമസിച്ചിരുന്ന കാരവനുകള്‍ക്കാണ് തീ പിടിച്ചത്. വന്‍ നഷ്ടം കണക്കാക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.