Connect with us

Kerala

വിവാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി :നാല് തവണ അനുമതി നിഷേധിച്ചതിന് പിറകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി. ഈ മാസം 19ന് സര്‍വകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍, പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും .

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ ബിജെപിയടക്കമുള്ള പാര്‍ട്ടികളശുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ നാല് തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു.