മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോസഫ് ജാക്‌സണ്‍ അന്തരിച്ചു

Posted on: June 28, 2018 1:24 pm | Last updated: June 28, 2018 at 1:24 pm
SHARE

ലാസ് വേഗാസ്: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവും അമേരിക്കന്‍ ടാലന്റ് മാനേജറുമായ ജോസഫ് ജാക്‌സനെന്ന ജോയ് ജാക്‌സണ്‍(90) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൈക്കിള്‍ ജാക്‌സണ്‍ മരിച്ച് ഒമ്പത് വര്‍ഷവും രണ്ട് ദിവസവും പിന്നിടുമ്പോഴാണ് ജോയ് ജാക്‌സണ്‍ന്റെ അന്ത്യം.