നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് കേബിള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

Posted on: June 27, 2018 11:07 pm | Last updated: June 27, 2018 at 11:07 pm
SHARE

കല്‍ബ: കേബിളുകള്‍ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ കല്‍ബ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രിക് വയറുകളും ചെമ്പും മോഷ്ടിക്കല്‍ പതിവാക്കിയ ഏഷ്യന്‍ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. നിര്‍മാണ കേന്ദ്രങ്ങളില്‍ ഇത്തരം സാധനങ്ങള്‍ കാണാതാവുന്നുവെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം നടത്തിയ നിരീക്ഷണത്തില്‍ കാര്‍ വാടകക്കെടുത്താണ് സംഘം സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. പിടിയിലായവര്‍ താമസ-വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണ്. ഇരുമ്പ് കട്ടര്‍ ഉപയോഗിച്ച് നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രിക് വയര്‍ മുറിച്ചെടുത്താണ് സംഘം കടന്നുകളയുന്നതെന്ന് പോലീസ് പറഞ്ഞു.

നിയമനടപടികള്‍ക്കായി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിര്‍മാണ കേന്ദ്രങ്ങളിലെ വസ്തുക്കള്‍ കൃത്യമായി സൂക്ഷിക്കണമെന്നും പുറത്തുനിന്ന് ആളുകള്‍ ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികളെടുക്കണമെന്നും ഉടമസ്ഥരോട് പോലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here