ഓട്ടോയില്‍ കാറിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു

Posted on: June 25, 2018 11:23 am | Last updated: June 25, 2018 at 11:23 am

ഹൈദ്രാബാദ്: തെലുങ്കാനയില്‍ വാഹനാപകടത്തില്‍ നാല് സ്ത്രീകള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. രംഗറെഡ്ഡി ജില്ലിയിലെ മാഞ്ചല മണ്ഡലിലെ ലിംഗാലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ചെന്നറെഡ്ഡിഗുദയില്‍നിന്നും ഹൈദ്രാബാദിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.