Connect with us

Kerala

കനത്ത മഴ, ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചത്. നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചു. ഇന്ന് മുതല്‍ 24 വരെ ശക്തമായ മഴക്കും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
തുടര്‍ച്ചയായ മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് വൈകുന്നേരം വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴക്കൊപ്പം വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കും സാധ്യതയുണ്ട്.