ഔദ്യോഗിക ആവശ്യത്തിന് യനിലേക്ക് പോയ തിരുവത്ര സ്വദേശി മരണപെട്ടു 

Posted on: June 14, 2018 9:39 pm | Last updated: June 14, 2018 at 9:39 pm
പി കെ കമറുദ്ധീൻ

അബുദാബി : യു എ ഇ യിൽ നിന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്നായി യനിലേക്ക് പോയ തിരുവത്ര സ്വദേശി മരണപെട്ടതായി വിവരം. തൃശൂർ ജില്ലയിലെ തിരുവത്ര കിറാമൻകുന്ന് പുതുമനശ്ശേരി സദേശി പി കെ കമറുദ്ധീനാണു (54) മരണപ്പെട്ടത്.

ഭാര്യ സീനത്ത്. മക്കൾ അമീന, സുമ്മയ്യ, മരുമകൻ ഷംസീദ് സഹോദരന്മാർ മൊയ്‌തൂട്ടി, ശംസുദ്ധീൻ, ജലീൽ, നസീർ, ഫാത്തിമ, മൈമൂന.
ഏതാനും ദിവസങ്ങൾക്കു മുമ്പാണു അദ്ദേഹം യു എ ഇയിൽ നിന്ന് ജോലിയുടെ ഭാഗമായി യമനിലേക്ക് പുറപ്പെട്ടത്. കപ്പലിലാണു അദ്ദേഹം ജോലി ചെയ്തിരുന്നത്. 34 വർഷമായി യുഎഇ ജോലി ചെയ്യുന്ന കമറുദ്ധീൻ കഴിഞ്ഞ 15 വർഷമായി കപ്പലിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. യമനിൽ പുതുതായി രൂപപ്പെട്ട സൈനിക നീക്കത്തിനിടെ അപകടം സംഭവിച്ചതാണോ എന്നത് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല.