കാര്‍ ബാരിയറിലിടിച്ച് കത്തി; ഡ്രൈവര്‍ക്ക് ഗുരുതരം

Posted on: June 12, 2018 8:57 pm | Last updated: June 12, 2018 at 8:57 pm
SHARE
എമിറേറ്റ്‌സ് റോഡില്‍ അപകടത്തില്‍ പെട്ട് കത്തിയ കാര്‍

ദുബൈ: എമിറേറ്റ്‌സ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് ബാരിയറിലിടിച്ച് തീ പിടിച്ചു. ജബല്‍ അലിയില്‍ നിന്ന് ദുബൈ നഗരത്തിലേക്കുള്ള പാതയില്‍ ഖവാനീജ് എക്‌സിറ്റിന് ശേഷമാണ് അപകടം.

ഡ്രൈവറായ സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 1.30നാണ് അപകടമെന്ന് റാശിദിയ്യ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് സുലൈമാന്‍ പറഞ്ഞു.

റോഡിന്റെ ഇടത്തേ അറ്റത്തെ നിരയിലൂടെയായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. നിയന്ത്രണം വിട്ട കാറിന്റെ ചക്രം റോഡിലെ ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് മെഴ്‌സിഡസ് ബെന്‍സ് കാര്‍ കത്തിനശിച്ചു. ഡ്രൈവര്‍ റാശിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here