ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍; മുപ്പത് കുടുംബങ്ങളെ മാറ്റി

Posted on: June 12, 2018 8:01 pm | Last updated: June 12, 2018 at 10:03 pm
SHARE

കോഴിക്കോട്: ആനക്കാംപൊയിലില്‍ മുറിപ്പുഴ, തേന്‍പാറ വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് മൂപ്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. വൈകീട്ട് ആറോടെയാണ് മുറിപ്പുഴയിലാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടി. ആര്‍ക്കും അപകടമില്ല.

പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. ആറ് കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടിരുന്നതായും എന്നാല്‍ എല്ലാവരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here