Connect with us

National

കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് സംശയിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

Published

|

Last Updated

ശിവസാഗര്‍: അസമില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വെസ്റ്റ് കര്‍ബി ആങ്‌ലോങ് ജില്ലയിലെ ദോക്‌മോകയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെത്തിയിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെ ഇവിടെയെത്തിയ അഭിജിത്ത് നാഥ്, നിലോത്പല്‍ ദാസ് എന്നീ യുവാക്കള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരാണെന്ന് സംശയിച്ച് പ്രദേശവാസികള്‍ അക്രമിക്കുകയായിരുന്നു.

അക്രമികളില്‍നിന്നും ക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ അവര്‍വന്ന കാറില്‍നിന്നും വലിച്ചിറക്കിയാണ് ക്രൂര മര്‍ദനത്തിനിരയാക്കിയത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.