Connect with us

Kerala

ദീപാ നിശാന്തിന് വധഭീഷണി: ബിജെപി ഐടി സെല്ലിലെ പ്രധാനി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ബിജു നായര്‍ ആണ് അറസ്റ്റിലായത്.

ദീപാ നിശാന്തിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. ബി.ജെ.പിയുടെ ഐ.ടി. സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ബിജു നായര്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസ്.

ഇതോടെ, ദീപ നിഷാന്തിന്റെ പരാതിയില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ നാല് പേരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപ നിശാന്തിന്റെ നമ്പര്‍ പോസ്റ്റ് ചെയ്ത ശേഷം എല്ലാവരോടും വിളിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് കുടുങ്ങിയത്.