Connect with us

Kerala

കെവിന്‍ വധം : പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

Published

|

Last Updated

കോട്ടയം: കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. ഇന്ന് ഇത് സംബന്ധിച്ച ഹരജി നല്‍കും. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ കൈയില്‍നിന്നും കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസില്‍പ്പെട്ട പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസില്‍ ഗുരുതര വിഴ്ച വരുത്തിയെന്ന്് കണ്ടെത്തിയ ഗാന്ധിനഗര്‍ എ എസ് ഐ. ടി എം ബിജു, ഡ്രൈവര്‍ എം എന്‍ അജയ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നത്.

ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ രണ്ട് ദിവസമാണ് വാദം നടന്നത്. മൂന്ന് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
പ്രതികള്‍ ചെയ്ത കുറ്റം സംബന്ധിച്ച് വിശദമായി അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് ജാമ്യം അനുവദിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്് പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നയത്. കൈക്കൂലിക്കേസ് അന്വേഷിക്കുന്ന ചങ്ങനാശ്ശേരി ഡി വൈ എസ് പി. കെ ശ്രീകുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും.

Latest