വാടകക്ക് ഉത്പന്നങ്ങള്‍; ടെനറിറ്റ് ശ്രദ്ധേയമാകുന്നു

Posted on: June 4, 2018 11:23 pm | Last updated: June 4, 2018 at 11:23 pm

ദുബൈ: ദുബൈയിലെ താമസക്കാര്‍ക്ക് തങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ വാടകക്ക് വാങ്ങി ഉപയോഗിക്കാനും മറ്റുളളവര്‍ക്ക് കൊടുക്കാനും സാധിക്കുന്ന ആപ്ലിക്കേഷനായ ടെനറിറ്റ് (ിേലൃശ)േ ശ്രദ്ധേയമാകുന്നു. പുസ്തകങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ വരെ, ഫര്‍ണിച്ചറുകള്‍ മുതല്‍ സ്പോര്‍ട്‌സ് ഗുഡ്സ് വരെ ഇതിലൂടെ ലഭ്യമാണ്.

ഔട്ട് ഡോര്‍ ഡിന്നറിന് ഒരു ബാര്‍ബിക്യൂ മെഷീന്‍, കുട്ടികള്‍ക്ക് ഹാലോവിന്‍ കോസ്റ്റൂം എല്ലാം ഇതിലൂടെ ലഭ്യമാകും. നിലവില്‍ ഈ ആപില്‍ ഇലക്‌ട്രോണിക്സ്, ഹോം ഗാര്‍ഡന്‍, സ്വയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാവുന്ന വസ്തുക്കള്‍, ഹോളിഡേ ആന്‍ഡ് ട്രാവല്‍, ടോയ്സ്, ഗെയിംസ്, ഹോബീസ് ആന്‍ഡ് പാര്‍ട്ടി സപ്ലൈസ്, സ്പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്നസ്, അപ്ലയന്‍സസ്, അപ്പാരല്‍, മ്യൂസിക് ആന്‍ഡ് മ്യൂസിക്കല്‍ ഇന്‍സ്ട്രൂമെന്റ്സ്, ബുക്സ് എന്നിവ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഗുഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ടെനറിറ്റ് ലഭ്യമാണ്. 2019 ഓടെ അബുദാബിയിലും ഷാര്‍ജയിലും ടെനറിറ്റ് ലഭ്യമാക്കാനുളള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.