Connect with us

National

പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത യുദ്ധത്തിനിടെ: യു പി ഉപമുഖ്യമന്ത്രി

Published

|

Last Updated

മഥുര: ആധുനിക കണ്ടുപിടുത്തങ്ങളെ പുരാതന ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ബിജെപി നേതാക്കളുടെ പട്ടികയിലേക്ക് ഒരു ബിജെപി നേതാവ്കൂടി. പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരതകാലത്താണെന്ന അവകാശവാദവുമായാണ് യുപി ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഹിന്ദി പത്ര പ്രവര്‍ത്തന ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം സംബന്ധിച്ച മറ്റ് അവകാശവാദങ്ങളെ നിരസിച്ചുകൊണ്ട് മന്ത്രി തന്റെ “കണ്ടുപിടുത്തം “അവതരിപ്പിച്ചത്. പുരാണ കഥാപാത്രമായ സന്‍ജയ ഹസ്തിനപുരിയിലിരുന്നുകൊണ്ട് ഒരു പക്ഷിയുടെ കാഴ്ചകളിലൂടെ മഹാഭാരതയുദ്ധം ധ്യതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുത്തുവെന്നും ഇത് ഇപ്പോള്‍ നടക്കുന്ന തല്‍സമയ സംപ്രേക്ഷണമല്ലാതെ പിന്നെയെന്താണെന്നും മന്ത്രി ചോദിച്ചു. പുരാണത്തിലെ നാരദനാണ് ഇന്നത്തെക്കാലത്തെ ഗൂഗിളെന്നും മന്ത്രി പറഞ്ഞുവെച്ചു. നിങ്ങളുടെ ഗൂഗിള്‍ ഇപ്പോള്‍ ആരംഭിച്ചതാണ്. എന്നാല്‍ നമ്മളുടെ ഗൂഗിള്‍ ഏറെക്കാലം മുന്‍പെയുണ്ട്. അറിവിന്റെ സാരാംശമാണ് നാദരമുനിയെന്നും അദ്ദേഹത്തിന് എവിടേയും എത്തി സന്ദേശങ്ങള്‍ കൈമാറാനാാകുമായിരുന്നുവെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു.

ഇതിന് മുമ്പും നിരവധി ബിജെപി നേതാക്കള്‍ ഇത്തരത്തിലുള്ള വിവാദ അവകാശവാദങ്ങള്‍ മുഴക്കി രംഗത്തുവന്നിരുന്നു. പ്ലാസ്റ്റിക് സര്‍ജറി, ഗുരുത്വാകര്‍ഷണ സിദ്ധാന്തം, ആണവ പരീക്ഷണങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം തുടങ്ങിയത് പുരാതന ഇന്ത്യയിലാണെന്നായിരുന്നു ഇവരുടെ ആവകാശവാദങ്ങള്‍