Connect with us

International

'വെടിയേറ്റുമരിച്ച' മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനത്തില്‍ ലൈവില്‍

Published

|

Last Updated

മോസ്‌കോ: മുതിര്‍ന്ന റഷ്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ വിമര്‍ശകനുമായ അര്‍കാദി ബാബ് ചെന്‍കോ വെടിയേറ്റ് മരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ലൈവില്‍ വന്നു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നും ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നുവെന്നും ഉക്രൈന്‍ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മരിച്ചുവെന്ന് വ്യാജപ്രചാരണം നടത്തുകയായിരുന്നുവെന്നും ഉക്രൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കീവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയാണ് പോലീസിനെ വിവരം അറിയിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അര്‍കാദിയുടെ പിറക് വശത്ത് നിരവധി വെടിയുണ്ടകള്‍ ഏറ്റതായും റപ്പോര്‍ട്ടിലുണ്ടായിരുന്നു. റഷ്യയിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടുന്ന അര്‍കാദി, 2017ല്‍ റഷ്യ വിട്ടിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അല്ലെങ്കില്‍ താന്‍ എന്തായാലും ജയിലിലടക്കപ്പെടുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest