പാലമരത്തില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത്; ബെഹ്‌റക്കെതിരെ രൂക്ഷ വിമര്‍ശവുമായി ജേക്കബ് തോമസ്

Posted on: May 30, 2018 8:47 pm | Last updated: May 31, 2018 at 7:37 am
SHARE

തിരുവനന്തപുരം: കോട്ടയത്ത് കെവിന്റെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി. പോലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാലമരം നട്ടു വളര്‍ത്തിയിട്ട് അതില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടു വളര്‍ത്തണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശ്ടാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് ചിലര്‍ക്ക് ആനപ്പുറത്തിരിക്കുമ്പോള്‍ നിലത്തുള്ളത് കാണാന്‍ കഴിയില്ലെന്നാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. ഇതാദ്യമല്ല ജേക്കബ് തോമസ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here