കെവിന്റെ മരണം പോലീസ് വീഴ്ചയെന്ന് വിഎസ്

Posted on: May 30, 2018 2:17 pm | Last updated: May 30, 2018 at 8:15 pm

തിരുവനന്തപുരം: പോലീസിന്റെ വീഴ്ചയാണ് കെവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആഭ്യന്തരവകുപ്പ് വേണ്ടതുപോലെ ഇക്കാര്യം ശ്രദ്ധിക്കട്ടെ. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.