Connect with us

Gulf

ശൈഖ് അബൂബക്കറിന്റെ സേവന പ്രവര്‍ത്തനം മാതൃകപരം

Published

|

Last Updated

അബുദാബി മീഡിയ ഡയറക്ടര്‍ ജനറലും ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സെക്രട്ടറി ജനറലുമായ ഡോക്ടര്‍ അലി ബിന്‍ തമീമുമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തുന്നു

അബുദാബി: അബുദാബി മീഡിയ ഡയറക്ടര്‍ ജനറലും ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സെക്രട്ടറി ജനറലുമായ ഡോക്ടര്‍ അലി ബിന്‍ തമീമുമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ് ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. ശൈഖ് സായിദിന്റെ സാമാധാന സന്ദേശം പ്രവര്‍ത്തനങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതിന് ശൈഖ് അബൂബക്കര്‍ നടത്തുന്ന സേവന പ്രവര്‍ത്തനത്തെ ഡോക്ടര്‍ തമീം പ്രശംസിച്ചു.

മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പദ്ധതികളും വളരെ സന്തോഷം നല്‍കുന്നതായും അബുദാബി മീഡിയയുമായി സഹകരിച്ചു പുരോഗമന പദ്ദതികള്‍ ആവിഷ്‌ക്കരിക്കാനും പദ്ധതികള്‍ക്ക് സഹകരണവും ഡോക്ടര്‍ തമീം വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയില്‍ അബുദാബി മീഡിയയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മര്‍കസ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് മീഡിയ ഗള്‍ഫ് മാനേജര്‍ മുനീര്‍ പാണ്ഡ്യാല, സിറാജ് അബുദാബി ബ്യൂറോ ചീഫ് റാശിദ് പൂമാടം, ആര്‍ സി എഫ് ഐ യു എ ഇ മാനേജര്‍ അഷ്‌റഫ് പങ്കെടുത്തു.

Latest