Connect with us

National

കുമാര സ്വാമി മോദിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ഡല്‍ഹിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രധാനമന്ത്രി
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ കുമാര സ്വാമി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദിയെ കണ്ടത്. മുഖ്യമന്ത്രിയായതിന് ശേഷമുള്ള കുമാര സ്വാമിയുടെ ആദ്യ ഡല്‍ഹി സന്ദര്‍ശനമായിരുന്നു ഇത്. ഇന്നലെ രാത്രിയോടെ തന്നെ അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തു. കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്ന് കുമാരസ്വാമി പ്രതികരിച്ചു.

Latest