കുറഞ്ഞ നിരക്കില്‍ യു എ ഇ സന്ദര്‍ശിക്കാം

Posted on: May 28, 2018 9:26 pm | Last updated: May 28, 2018 at 9:26 pm
സ്മാര്‍ട്ട് ട്രാവലിന്റെ അഞ്ചാമത്തെ ബ്രാഞ്ച് ഷാര്‍ജയിലെ റോളയില്‍ ഷാര്‍ജ എകണോമിക് ഡിപ്പാര്‍ട്ട്മെന്റിലെ ലൈസന്‍സ് സെക്ഷന്‍ മേധാവി ഉമര്‍ അല്‍സാരി ഉദ്ഘാടനം ചെയ്യുന്നു. സമീപം എം ഡി അഫി അഹ്മദ്

ദുബൈ: യു എ ഇ സന്ദര്‍ശന വിസകള്‍ രാജ്യത്തെ സേവന മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്മാര്‍ട് ട്രാവലിലുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ തുടങ്ങി. മൂന്ന് മാസത്തെ വിസിറ്റ് വിസകള്‍ 750, 30 ദിവസത്തെ സന്ദര്‍ശന വിസകള്‍ 289 ദിര്‍ഹമിനുമാണ് സ്മാര്‍ട് നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്മാര്‍ടിന്റെ ഷാര്‍ജ ഓഫീസുകളില്‍ നിന്ന് സേവനം തേടുന്നവര്‍ക്ക് ഷാര്‍ജ റമസാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാന നറുക്കെടുപ്പിന്റെ ഭാഗമാകാനും അവസരമുണ്ട്. ഇത് പ്രകാരം നറുക്കെടുപ്പിലുടെ ആറ് ബി എം ഡബ്ല്യു കാര്‍ സമ്മാനമായി ലഭിക്കാനും അവസരം ലഭിക്കും.

സ്മാര്‍ടിന്റെ അഞ്ചാമത്തെ ബ്രാഞ്ച് ഷാര്‍ജയിലെ റോളയില്‍ കഴിഞ്ഞ ദിവസം ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റിലെ ലൈസന്‍സ് സെക്ഷന്‍ മേധാവി ഉമര്‍ അല്‍സാരി ഉദ്ഘാടനം ചെയ്തു. ഏറ്റവും വേഗത്തിലും ഏറ്റവും കുറഞ്ഞ നിരക്കിലും ഉപഭോക്താക്കള്‍ക്ക് യു എ ഇ ടൂറിസ്റ്റ് വിസകള്‍ ലഭ്യമാക്കി കൊണ്ട് സന്ദര്‍ശകരുടെ സന്തോഷ അവസരങ്ങള്‍ക്ക് കൂടുതല്‍ മികവ് നല്‍കുന്നതിന്റെ ഭാഗമായുള്ള ‘സ്മാര്‍ട്ട് ട്രാവല്‍ കസ്റ്റര്‍ ഹാപ്പിനസി’ന് ചുവടുപിടിച്ചാണ് ഇത്തരത്തിലുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ വിസ ലഭ്യമാക്കുന്നതെന്ന് സ്മാര്‍ട് ട്രാവല്‍ എം ഡി അഫി അഹ്മദ് പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 22 ബ്രാഞ്ചുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് 06-5691111