Connect with us

National

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ്

Published

|

Last Updated

ചെന്നൈ: തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് സിഥിരമായി അടച്ച് പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. കോപ്പര്‍ പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന് പിറകെയാണ് വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള പ്ലാന്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

ഉപമുഖ്യമന്ത്രി തൂത്തുക്കുടി സന്ദര്‍ശനം നടത്തി മണിക്കൂറുകള്‍ക്കകമാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കമ്പനി തുറക്കാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും തന്റെ സര്‍ക്കാര്‍ സ്വീികരിച്ചതായി ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----