ചെങ്ങന്നൂരില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍

Posted on: May 26, 2018 6:48 pm | Last updated: May 26, 2018 at 6:48 pm

ചെങ്ങന്നൂര്‍:ചെങ്ങന്നൂരില്‍ പരസ്യപ്രചാരണത്തിന് അവസാനമായി . ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദപ്രചാരണത്തിന്റേതാണ്. മാസങ്ങള്‍ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് വലിയ ആഘോഷത്തോടെയും പ്രതീക്ഷയോടെയുമാണ് എല്‍ഡിഎഫ്, യുഡിഎഫ്,ബിജെപി മുന്നണികള്‍ അവസാനം കുറിച്ചത്. അതേ സമയം പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ മാന്നാറില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റ്മുട്ടി. പോലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 31ന് വ്യാഴാഴ്ച ഫലം അറിയാനാകും.