നടി ആക്രമിച്ചപ്പെട്ട സംഭവം : ദ്യശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി

Posted on: May 26, 2018 4:18 pm | Last updated: May 26, 2018 at 4:18 pm

കൊച്ചി: യുവ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദ്യശ്യങ്ങള്‍ കാണാന്‍ കേസിലെ ഒന്നാം പ്രതി സുനില്‍ കുമാറിന് കോടതി അനുമതി നല്‍കി. വിചാരണക്ക് വനിത ജഡ്ജി വേണമെന്ന നടിയുടെ ഹരജിയിലും അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹരജിയിലും അടുത്ത മാസം പതിനെട്ടിന് എറണാകുളം സെഷന്‍സ് കോടതി വിധി പറയും.

നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദ്യശ്യങ്ങളാണ് പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ദ്യശ്യങ്ങള്‍ സുനില്‍ കുമാര്‍ പകര്‍ത്തിയത് തന്നെയാണോ എന്ന് ഉറപ്പില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ശിക്ഷ ലഭിച്ചിട്ട് ദ്യശ്യങ്ങള്‍ കണ്ടിട്ട് കാര്യമില്ലെന്നും അതിനാല്‍ വിചാരണക്ക് മുന്‍പ് ഇവ കാണാന്‍ അവസരം നല്‍കണമെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി ഇതിന് അനുവാദം നല്‍കിയിരിക്കുന്നത്. കോടതിയുടേയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് സുനികുമാറിനെ ദ്യശ്യങ്ങള്‍ കാണിക്കുക.

2017 ഫെബ്രവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഓടുന്ന വാഹനത്തില്‍ നടിയെ ലൈംഗികമായി ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്താനാണ് പള്‍സര്‍ സുനിയുടെ നേത്യത്വത്തിലുള്ള സംഘം ശ്രമിച്ചതെന്നാണ് കേസ്. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമായിരുന്നു ഇതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.