സലാലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കപ്പലുകളും

Posted on: May 26, 2018 3:14 pm | Last updated: May 26, 2018 at 3:14 pm

മസ്‌കത്ത്: സലാലയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നേവി കപ്പലുകളും. ഐ എന്‍ എസ് ദീപക്, ഐ എന്‍ എസ് കൊച്ചി എന്നീ കപ്പലുകളാണ് മുംബൈയില്‍ നിന്നും സലാല തീരത്തേക്ക് വ്യാഴാഴ്ച വൈകിട്ടോടെ തിരിച്ചത്. ഹെലിക്കോട്പടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നേവി കപ്പലുകള്‍ എത്തിയത്.

കരയിലും കടലിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനങ്ങളുള്ള രണ്ട് കപ്പലുകളും ലോകത്ത് തന്നെ അപൂര്‍വ്വമായവയാണ്. ഇന്ത്യ -ഒമാന്‍ നാവിക സഹകരണത്തിന്റെ കൂടി ഭാഗമാണ് അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യന്‍ കപ്പലുകളുടെ വരവ്. ഇന്ത്യന്‍ നേവി കപ്പലുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒമാനിലെത്തിയിരുന്നു.