Connect with us

Kerala

പുതിയ സംസ്ഥാന അധ്യക്ഷന്‍: യുവത്വത്തിന് പ്രധാന്യമെന്ന് വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വി മുരളീധരന്‍ എംപി. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകുമെന്നും താന്‍ ഇനി അധ്യക്ഷപദവിയിലേക്ക് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവി. കുമ്മനത്തെ ആരും മാറ്റിനിര്‍ത്തിയിട്ടില്ല. ബിഡിജെഎസിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും വി മുരളീധരന്‍ പറഞ്ഞു.