പൊതുപരിപാടികള്‍ക്ക് 31 വരെ വിലക്ക്

Posted on: May 25, 2018 6:09 am | Last updated: May 25, 2018 at 12:41 am

കോഴിക്കോട്: നിപ്പാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി മെയ് 31 വരെ കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ യുവി ജോസ് ഉത്തരവിട്ടു.

മെയ് 31 വരെ ട്യൂഷന്‍ ക്ലാസുകള്‍ നടത്തുന്നതും കലക്ടര്‍ വിലക്കിയിട്ടുണ്ട്. ജില്ലയിലെ അംഗന്‍വാടികള്‍ 31 വരെ തുറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീപാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ അടുത്ത 10 ദിവസത്തേക്ക് എല്ലാ ക്ലാസ്സുകളും നിര്‍ത്തി വെച്ചു. ഓഫീസ് പ്രവര്‍ക്കുന്നതാണ്. പ്രവേശനം നേരത്തെ നിര്‍ദേശിച്ച പ്രകാരംതന്നെ നടക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ടികള്‍ നടത്താനിരുന്ന പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.