Connect with us

Kerala

ഇന്ധന വില കുതിക്കുന്നു; തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ 11ാം ദിവസവും ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 31 പൈസയുടേയും ഡിസലിന് 28 പൈസയുടേയും വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ് ഇന്നത്തെ വില. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ല