ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കേസിലെ 16 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം
Posted on: May 22, 2018 10:40 pm | Last updated: May 23, 2018 at 10:41 am

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയുളളതാണു കുറ്റപത്രം.

സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളും വാഹനങ്ങളുമൊക്കെ പ്രതികള്‍ക്കെതിരെ തെളിവുകളായുണ്ട്. എന്നാല്‍ വനംജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശരിവയ്ക്കുന്നതൊന്നും കുറ്റപത്രത്തിലില്ല. മധുവിന്റെ ശരീരത്തില്‍ 16 പ്രധാന മുറിവുകള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്.