Connect with us

International

തീവ്രവാദത്തെ ചില രാജ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തരുത്: പാക് പ്രധാനമന്ത്രി

Published

|

Last Updated

ശാഹിദ് ഖഹ്ഖാന്‍ അബ്ബാസി

കറാച്ചി: തീവ്രവാദം ലോകത്താകമാനം നേരിടുന്ന പ്രശ്‌നമാണെന്നും ഏതെങ്കിലും ചില രാജ്യങ്ങളിലേക്ക് അതിനെ പരിമിതപ്പെടുത്തുന്നത് ശരിയല്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശാഹിദ് ഖഹ്ഖാന്‍ അബ്ബാസി. അമേരിക്കന്‍ സ്‌കൂളില്‍ വെടിവെപ്പിനിടെ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ നേതാക്കളെ കബളിപ്പിക്കുകയും അവരോട് കളവ് പറയുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും ഭീകരവാദികള്‍ക്ക് ആ രാജ്യം അഭയം നല്‍കുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച പാക്കിസ്ഥാന്‍, ഭീകരവാദികള്‍ക്ക് തങ്ങളുടെ ഭൂമി അഭയമായി ഒരുക്കുന്നില്ലെന്നും ആവര്‍ത്തിച്ചിരുന്നു.

ഭീകരവാദവും തീവ്രവാദവും ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ച് അത് ആഗോള വിഷയമാണ്. അമേരിക്കയില്‍ നടന്നത് പോലുള്ള തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണം. മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്ന് ഓരോരുത്തരും പാഠം ഉള്‍ക്കൊള്ളണം. വെടിവെപ്പില്‍ കൊല്ലപ്പെട്ട സാബിക എന്ന വിദ്യാര്‍ഥി ഏറെ കഴിവുള്ളവളായിരുന്നുവെന്നും അവരുടെ മരണത്തില്‍ രാഷ്ട്രം മുഴുവന്‍ വേദനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.