ഉത്തര്‍ പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്ത് മരണം; പതിനൊന്ന് പേര്‍ അറസ്റ്റില്‍

Posted on: May 21, 2018 10:41 am | Last updated: May 21, 2018 at 12:59 pm

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ വ്യാജമദ്യം കഴിച്ച് പത്ത് പേര്‍ മരിച്ച സംഭവത്തില്‍ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്. 16 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ക്കാറിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ അറിയിച്ചു.

മദ്യശാലയുടെ ലൈസന്‍സ് ഹോള്‍ഡറായ ശ്യാം ബാലക് ഉള്‍പ്പെടെയുള്ളവര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു