തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: May 20, 2018 9:05 am | Last updated: May 20, 2018 at 9:53 am

ഡിണ്ടിഗല്‍:തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍,ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ 15പേര്‍ക്ക് പരുക്കേറ്റു. ഡിണ്ടിഗലിലെ വെടചെന്തൂരിലാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.