രാഹുല്‍, സോണിയ, മമത, മായാവതി… സത്യപ്രതിജ്ഞക്കെത്തുക പ്രതിപക്ഷ നേതാക്കളുടെ വന്‍പട

Posted on: May 19, 2018 8:28 pm | Last updated: May 19, 2018 at 10:29 pm

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, മായാവതി, തേജസ്വി യാദവ്, എംകെ സ്റ്റാലിന്‍, അഖിലേഷ് യാദവ്….

കര്‍ണാടകയില്‍ തിങ്കളാഴ്ച നടക്കുന്ന കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന നേതാക്കളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. ബിജെപിക്കെതിരെ രാജ്യവ്യാപകമായി കൂട്ടായ്മ രൂപവത്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്റെ ആദ്യ ചുവടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

എല്ലാ പ്രാദേശിക പാര്‍ട്ടികളുടേയും ദേശീയ നേതാക്കളെ ചടങ്ങിന് ക്ഷണിച്ചതായി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ കണ്ടശേഷമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഉച്ചക്ക് 12 മണിമുതലാണ് ചടങ്ങ് ആരംഭിക്കുക.