Gulf
യാചന, പിടികൂടിയാല്‍ നാട് കടത്തും

അബുദാബി: റമസാനില്‍ യാചന നടത്തുന്നവരെ പിടികൂടുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതിനായി രാജ്യത്തെ ഏഴ് എമിറേറ്റിലും പോലീസ് പട്രോളിങ് ശക്തമാക്കി.
പിരിവിനും ഭിക്ഷാടനത്തിനും എതിരെ ബോധവത്കരണവും ആരംഭിച്ചു. സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സഹരിച്ചാണു നടപടി.
ഭിക്ഷാടകര്‍ തമ്പടിക്കാന്‍ സാധ്യതയുള്ള ആരാധനാലയങ്ങള്‍, റമസാന്‍ ടെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. പുണ്യമാസത്തില്‍ ദാനധര്‍മങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിനാലാണ് ഭിക്ഷാടകര്‍ രംഗത്തിറങ്ങുന്നത്. രോഗികളാണെന്നു നടിച്ചും വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കാണിച്ചും ചിലര്‍ പണപ്പരിവ് നടത്താറുണ്ടെന്ന് തലസ്ഥാന പോലീസ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ര്‍ കേണല്‍ ഹമൂദ് സഈദ് പറഞ്ഞു. നോമ്പുകാരെ ചൂഷണം ചെയ്യുന്നവരെ പൊതുജനങ്ങളുടെ സഹായത്തോടെ കുടുക്കും.
---- facebook comment plugin here -----