ഒഡീഷയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു

Posted on: May 18, 2018 12:20 pm | Last updated: May 18, 2018 at 2:22 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പത്ത് വയസുകാരി ബലാത്സംഗത്തിനിരയായി. ബലാസോര്‍ ജില്ലയിലെ സഹാറ ഗ്രാമത്തിലാണ് സംഭവം. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് ബാലിപാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവ ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

പുരുസോത്തംപൂര്‍ ഗ്രാമത്തില്‍ ഏഴ് വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഡീഷയിലെത്തന്നെ കേന്ദ്രപാറ ജില്ലയിലെ അംബപാദ ഗ്രാമത്തില്‍ മറ്റൊരു ഏഴ് വയസുകാരികൂടി അധ്യാപകന്റെ പീഡനത്തിനിരയായ സംഭവം നടന്നിട്ട് അധികകാലമായിട്ടില്ല.