Connect with us

Kerala

ശോഭനാ ജോര്‍ജിനെ ഇരുത്തിപ്പൊരിച്ച് വൃന്ദകാരാട്ട്

Published

|

Last Updated

ചെങ്ങന്നൂര്‍: ഇടതു മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച വനിതാ അസംബ്ലിയില്‍ മുന്‍ എം എല്‍ എയും സി പി എം സഹയാത്രികയുമായ ശോഭനാ ജോര്‍ജിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന്റെ കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലം ഇവിടെ യു ഡി എഫിന്റെ എം എല്‍ എ ആയിരുന്നവര്‍ക്ക് മണ്ഡലത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഫലപ്രദമായി നേതൃത്വം കൊടുക്കാന്‍ സാധിച്ചില്ലെന്ന് ആരോപിച്ചു. അക്കാലയളവിലിവിടെ എന്തെങ്കിലും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞോയെന്ന് ചോദിച്ചു.

ഇതിനാല്‍ വികസന മുരടിപ്പാണിവിടെ ഉണ്ടായിരുന്നത്. ഇത് കേട്ടപ്പോള്‍ സദസ്സിലുള്ളവര്‍ ഹര്‍ഷാരവം മുഴക്കിയപ്പോള്‍, വേദിയിലുള്ളവര്‍ക്കെല്ലാം ആഘാതമായി. തങ്ങളോടൊപ്പം കൂടിയ ശോഭനയെക്കുറിച്ച് ഉദ്ഘാടകയെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റാതിരുന്നതിലുള്ള അബദ്ധം ആണത്.
ആരോഗ്യം-കുടിവെള്ളം, റോഡ്, പാലം തുടങ്ങിയ സര്‍വതോന്‍ മുഖമായ പുരോഗതിക്കായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 750 കോടി രൂപയാണിവിടെ ഇടതുമുന്നണിയനുവദിച്ചത്.

1991 മുതല്‍ 2016 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലാണിവിടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ വിജയിച്ചത്. ഇതില്‍ 91 മുതല്‍ 2006 വരെ ശോഭനാ ജോര്‍ജ് ആയിരുന്നു എം എല്‍ എ. 2016ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭന, ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെയാണ് സി പി എം സഹയാത്രികയായി മാറിയത്.