Connect with us

Gulf

അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇത്തിഹാദ്, ദുബൈ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശം

Published

|

Last Updated

ദുബൈ ഇത്തിഹാദ് മ്യൂസിയം, ഫോട്ടോ: അബ്ദുര്‍റഹ്മാന്‍ മണിയൂര്‍

ദുബൈ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോടനുബന്ധിച്ച് ഇത്തിഹാദ് മ്യൂസിയത്തിലേക്കും ദുബൈ മ്യൂസിയത്തിലേക്കും സൗജന്യ പ്രവേശനം നല്‍കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി അറിയിച്ചു.

ഈ മാസം 18, 19 തിയതികളിലാണ് ഇത്തിഹാദ് മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം. 19ന് ദുബൈ മ്യൂസിയത്തിലേക്കും പണം നല്‍കാതെ പ്രവേശിക്കാം.

ഇന്റര്‍നാഷണല്‍ മ്യൂസിയംസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും മെയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നത്.
ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 16 പൈതൃക കേന്ദ്രങ്ങളാണ് ദുബൈ കള്‍ചര്‍ നടത്തിക്കൊണ്ടുവരുന്നത്. നഗരത്തിന്റെ പൈതൃക സമ്പത്ത് അടയാളപ്പെടുത്തുന്നതാണ് ഓരോ കേന്ദ്രങ്ങളും. ഐക്യ അറബ് എമിറേറ്റിന്റെ മുന്‍കാല ചരിത്രവും ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ ഒരുമിച്ച ശേഷമുള്ള ചരിത്രങ്ങളുമാണ് ഇത്തിഹാദ് മ്യൂസിയത്തില്‍ കാണാനാവുക. റമസാന്‍ കാലയളവില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തിക്കുക.

വ്യാഴം മുതല്‍ ശനി വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ദുബൈ മ്യൂസിയത്തിന്റെ പ്രവര്‍ത്തന സമയം. ബര്‍ദുബൈ കോയിന്‍സ് മ്യൂസിയം, മ്യൂസിയം ഓഫ് ദ പൊയറ്റ് അല്‍ ഒഖൈലി, നായിഫ് മ്യൂസിയം എന്നിവ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും.

Latest