Connect with us

National

റിസോട്ടുകളിലെ എം എല്‍ എമാര്‍ കടുത്ത മാനസിക പീഡനത്തിനരകളെന്ന് യദിയൂരപ്പ

Published

|

Last Updated

ബംഗളൂരു: ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം സമയം അനുവദിച്ചെങ്കിലും അതിന് മുന്‍പ് തന്നെ വിശ്വാസ വോട്ട് നേടാന്‍ തങ്ങള്‍ക്കാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പി സര്‍ക്കാരിനു വോട്ടു രേഖപ്പെടുത്തുമെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. കോണ്‍ഗ്രസ് സ്വകാര്യ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എം എല്‍ എ മാര്‍ കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരകളാണെന്നും യദ്യൂരപ്പ ആരോപിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബി ജെ പി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അത്രയും ദിവസം വേണ്ടെന്നും കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്നും യദ്യൂരപ്പ അവകാശപ്പെട്ടു. തീര്‍ത്തും മനുഷ്യത്വരഹിതമായാണ് കോണ്‍ഗ്രസും ജനതാദളും എം എല്‍ എമാരെ സ്വകാര്യ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും എംഎല്‍എമാരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ പോലും കോണ്‍ഗ്രസ് നേതൃത്വം പിടിച്ചുവാങ്ങിയിരിക്കുകയാണെന്നും യദ്യൂരപ്പ ആരോപിച്ചു. വീട്ടുകാരെ ബന്ധപ്പെടാന്‍ പോലും അവര്‍ എം എല്‍ എമാരെ അനുവദിക്കുന്നില്ലെന്നും യെഡിയൂരപ്പ ആരോപിച്ചു.

Latest