ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; അടിച്ചോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍- വീഡിയോ

Posted on: May 17, 2018 3:42 pm | Last updated: May 18, 2018 at 10:06 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ഏറ്റുമുട്ടിയ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലാത്തിവീശി ഓടിച്ചു. ബിര്‍ഭൂമിലാണ് സംഭവം. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ബിജെപി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്തുമാണ്.