Connect with us

National

കാവേരി: കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങള്‍ അഭിപ്രായമറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവെക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയുടെ കരട് രേഖയുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ അഭിപ്രായം അറിയിച്ചു. നിര്‍മിക്കാന്‍ പോകുന്ന അതോറിറ്റിയുടെ പേര് ബോര്‍ഡ് എന്നാക്കാമെന്നും ചെയര്‍മാന്‍ റിട്ട. ജഡ്ജിമാരെ പോലുള്ള വ്യക്തിത്വങ്ങളായിരിക്കണം, ബോര്‍ഡിന്റെ ആസ്ഥാനം ഡല്‍ഹിയായിരിക്കണമെന്നും താമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശേഖര്‍ നാപാഡെ വ്യക്തമാക്കി.

അതേസമയം, ബോര്‍ഡില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ പരിഹാരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവകാശം പോണ്ടിച്ചേരിക്ക് വേണ്ടി ഹാജരായ എ എസ് നമ്പ്യാര്‍ എതിര്‍ത്തു. എന്നാല്‍ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും പദ്ധതിക്ക് ഒരു സുരക്ഷാ വാള്‍വ് വേണമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റെന്ത് മാര്‍ഗമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാറിന് പദ്ധതി നടപ്പാക്കാന്‍ അവശ്യപ്പെടാമെന്നും എന്നാല്‍ അവസാന തീരുമാനം കേന്ദ്രസര്‍ക്കാറിന്റെതല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന് പദ്ധതി രേഖ തയ്യാറാക്കാമെങ്കിലും നിര്‍ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജെയ്ദീപ് ഗുപത അതോറിറ്റിയുടെ അധികാരത്തേയും പ്രവര്‍ത്തന രീതിയേയും എതിര്‍ത്തു.

ജലസംഭരണികള്‍ സംസ്ഥാനങ്ങളുടെ സ്വത്താണെന്ന് വ്യക്തമാക്കിയെങ്കിലും ചീഫ് ജസ്റ്റിസ് അതിനെ എതിര്‍ത്തു. അന്തര്‍ സംസ്ഥാന നദികള്‍ ദേശീയ സ്വത്താണെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് അവര്‍ പറഞ്ഞു.

Latest