ജസ്റ്റിസ് ചെലമേശ്വറിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഉള്‍പ്പെടുത്തി

Posted on: May 17, 2018 6:15 am | Last updated: May 16, 2018 at 11:47 pm

ന്യൂഡല്‍ഹി: വിരമിക്കല്‍ ദിവസം ജസ്റ്റിസ് ചെലമേശ്വറിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചില്‍ ഉള്‍പ്പെടുത്തി സുപ്രീം കോടതി വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തി ദിവസമായ ഈ മാസം 18ന് കേസുകള്‍ പരിഗണിക്കുന്ന ബഞ്ചുകളുടെ പട്ടികയിലാണ് ജസ്റ്റിസ് ചെലമേശ്വറിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് ചീഫ് ജസ്റ്റിസിന്റെ ഒന്നാമത്തെ കോടതിയിലെ ജഡ്ജിമാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.