വാഗമണ്‍ സിമി ക്യാമ്പ് കേസ്:18പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ്

Posted on: May 15, 2018 1:14 pm | Last updated: May 15, 2018 at 7:50 pm

കോട്ടയം: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ്. എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

2007 ഡിസംബര്‍ 10മുതല്‍ 12വരെ തിയ്യതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നായിരുന്നു കേസ്.