Connect with us

National

വാഹനം കിട്ടിയില്ല; അഞ്ച് വയസുകാരന്റെ മ്യതദേഹം പിതാവ് ചുമന്നു

Published

|

Last Updated

ഹര്‍ദോയി: വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ച് വയസുകാരന്റെ മ്യതദേഹം പിതാവ് ചുമന്നു. യുപിയിലെ ഹര്‍ദോയില്‍നിന്നാണ് ഈ ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആശുപത്രിയില്‍ മരിച്ച മകന്റെ മ്യതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധിക്യതര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കാത്തതിനെത്തുടര്‍ന്നാണ് പിതാവിന് പിഞ്ചുമകന്റെ മ്യതദേഹം ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വന്നത്.

വാഹനത്തിനായി ഒരു മണിക്കൂറിലധികം അശുപത്രിയില്‍ കാത്തിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സഹായത്തിനായി പിതാവ് സമീപത്തെ പോലീസ് സ്‌റേറഷനെ സമീപിക്കുകയായിരുന്നു. അതേ സമയം ആശുപത്രി അധിക്യതരുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്നും വാഹനം ഇല്ലാത്തതുകൊണ്ടാണ് മ്യതദേഹം കൊണ്ടുപാകാന്‍ കഴിയാതിരുന്നതെന്നുമാണ് ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.

Latest