ആസിഡ് ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Posted on: May 14, 2018 1:34 pm | Last updated: May 14, 2018 at 3:22 pm

കോട്ടയം: ആസിഡ് ഒഴിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തനംതിട്ട ളാഹയിലെ ശാലിനിയെ(38)കൊലപ്പെടുത്തിയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ രാധ(52)യെയാണ് കോട്ടയം സെഷന്‍സ് കോടതി ശിക്ഷിച്ചത്.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് പത്ത് വര്‍ഷവും തടവ് അനുഭവിക്കണം. ഇത് കൂടാതെ 65,000 രൂപ പിഴയുമടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒമ്പ്ത് മാസം അധിക തടവ് അനുഭവിക്കണം.

2014 ജനുവരി 14ന് കോട്ടയം നഗര മധ്യത്തിലാണ് സംഭവം. ലൈംഗികതൊഴിലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി.