Connect with us

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം ഇന്ന്

Published

|

Last Updated

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് , എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11നും 12നും ഇടക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പത്രിക സമര്‍പ്പിക്കുമെന്നാണറിയുന്നത്. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്ത് ഉച്ചക്ക് 12 മണിക്കും ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള രണ്ടുമണിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. സ്ഥാനാര്‍ഥികളുടെ വാഹനപര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്ന് മുന്നണികളുടേയും ഉന്നത നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ തമ്പടിച്ചിരിക്കുകയാണ്.