സുരക്ഷാ സേനയുമായി സംഘര്‍ഷം; കശ്മീരില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

Posted on: May 6, 2018 4:24 pm | Last updated: May 7, 2018 at 9:02 am

ജമ്മു: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും നാട്ടുകാരും തമ്മല്‍ സംഘര്‍ഷം. അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ
പുല്‍വാമയിലും ഷോപ്പിയാനിലുമാണ് സംഘര്‍ഷം.
സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചു.

ഇന്ന് കാലത്ത് ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ട്, ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ സദാം പാഡര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സൈന്യം വധിച്ചത്. തുടര്‍ന്ന് നാട്ടുകാരും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.