പ്രചാരണം പാതിവഴിയില്‍ അവസാനിപ്പിച്ച് യോഗി മടങ്ങി

Posted on: May 4, 2018 7:11 pm | Last updated: May 5, 2018 at 10:53 am

ന്യൂഡല്‍ഹി: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിയില്‍ അവസാനിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങി. യുപിയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും പെട്ട് 70ലധികം പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് യോഗിയുടെ മടക്കം. വൈകീട്ട് ആഗ്രയിലെത്തുന്ന മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആഗ്രയില്‍ മാത്രം 43 പേര്‍ ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു.

കനത്ത മഴയിലും കാറ്റിലും യുപിയില്‍ ദുരന്തം നടമാടുമ്പോഴും മുഖ്യമന്ത്രി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചിരുന്നു. പ്രചാരണങ്ങളിലും സിദ്ധരാമയ്യ യോഗീ വിഷയം ആയുധമാക്കിയതോടെയാണ് ആദിത്യനാഥ് യൂപിയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായത്. ശനിയാഴ്ച വൈകീട്ട് വരെയാണ് കര്‍ണാടകയിലെ യോഗിയുടെ പ്രചാരണ പരിപാടികള്‍ തീരുമാനിച്ചിരുന്നത്.