Connect with us

Gulf

യു എ ഇയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപത്തെയും മൊത്ത വ്യാപാരത്തെയും വാറ്റില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

ദുബൈ :സ്വര്‍ണം, വജ്രം, പ്ലാറ്റിനം എന്നിവയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മൂല്യവര്‍ധിത നികുതി വാറ്റ്, ബാധകമാകാതിരിക്കാന്‍ യു എ ഇ മന്ത്രിസഭ പുതിയ മാനദണ്ഡം അംഗീകരിച്ചു .ഇത്തരം ലോഹങ്ങളില്‍ 99 ശതമാനത്തിലധികം പരിശുദ്ധതയുള്ളവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. മന്ത്രിസഭാ തീരുമാനം സ്വര്‍ണത്തിന്റെയും മറ്റും മൊത്തവ്യാപാര മേഖലയ്ക്ക് ആഹ്‌ളാദം പകര്‍ന്നിട്ടുണ്ട്.

പുതിയ തീരുമാനം ചില്ലറ വില്‍പന മേഖലയിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത് .സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ ഉചിതമായ തീരുമാനമാണ് ഭരണകൂടം കൈക്കൊണ്ടതെന്നു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം ഡി ഷംലാല്‍ അഹ്മദ് പറഞ്ഞു .ചില്ലറ വില്‍പനയുടെ കാര്യത്തില്‍ അധികൃത നിലപാടിലെ വ്യക്തതയ്ക്ക് കാത്തിരിക്കുകയാണെന്ന് സ്‌കൈ ജുവല്ലറി ജനറല്‍ മാനേജര്‍ സിറിയക്ക് വര്‍ഗീസ് പറഞ്ഞു.

2016 ല്‍ യു എ ഇ യില്‍ സ്വര്‍ണ വ്യാപാരം 24430 കോടി ദിര്‍ഹത്തിന്റേതായിരുന്നു .13 ശതമാനം വര്‍ധനവാണ് ആ വര്‍ഷം നേടിയത് .സ്വര്‍ണ ഇറക്കുമതി 14240 കോടിയുടേതായിരുന്നു .കയറ്റുമതി 7590 കോടിയുടേതും. 2600 കോടിയുടെ പുനഃകയറ്റുമതിയും നടന്നു. വാറ്റ് ഏര്‍പെടുത്തിയപ്പോള്‍ സ്വര്‍ണ വ്യാപാരത്തെ ബാധിച്ചു.

കനത്ത മൂല്യമുള്ള ലോഹങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ വാറ്റിനെ രാജ്യാന്തര നിലവാരത്തിലുള്ളതാക്കണമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ലോഹങ്ങളുടെ വ്യാപാരം സുഗമമാക്കുകയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപ മേഖലയ്ക്ക് ഉത്തേജനം പകരാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത് .ചൊവ്വാഴ്ച ദുബൈയില്‍ 22 കാരറ്റിന് ഗ്രാമിന് 148 .5 ദിര്‍ഹവും 24 കാരറ്റിന് 158 ദിര്‍ഹവും ആണ്. വ്യാപാരമേഖലയില്‍ യു എ ഇ യെ ലോക കേന്ദ്രമാക്കി മാറ്റുന്ന ഉത്പന്നങ്ങളെയെല്ലാം വാറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചനയുമുണ്ട്‌