ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

Posted on: May 2, 2018 10:51 am | Last updated: May 2, 2018 at 12:33 pm

കോട്ടയം: പ്രമുഖ ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മറവി രോഗവും ബാധിച്ചിരുന്നു. പുഷ്പനാഥന്‍ പിള്ളയെന്ന ഇദ്ദേഹം കോട്ടയം പുഷ്പനാഥ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയില്‍ ഏറെയും പുസ്തകരൂപത്തില്‍ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളില്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാര്‍ക്‌സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹം മിക്ക കൃതികളും രചിച്ചിട്ടുള്ളത്.

300 ഓളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പുഷ്പനാഥിന്റെ മകനും വന്യജീവി-ട്രാവല്‍- ഫുഡ് ഫോട്ടോഗ്രാഫറുമായിരുന്ന സലിം പുഷ്പനാഥ് മരിച്ച് ഒരുമാസം തികയുന്നതേയുള്ളൂ.